ലോക പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാൻഗോഗ്

ലോക പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാൻഗോഗ്ഗിന്റെ ജന്മദിനമാണ്  മാർച്ച് – 30. നെതര്ലാണ്ടിലെ സുൻഡേർട് എന്ന ഗ്രാമത്തിൽ 1853 മാർച്ച് – 30ന് തിയോഡറസ്  വാൻഗോഗിന്റെയും അന്നകോർണെലിയോയുടെയും  മകനായി വിൻസെന്റ് വാൻഗോഗ് എന്ന മഹാനായ ചിത്രകാരൻ ജനിച്ചു. വെറും ഒൻപതു വർഷങ്ങൾ കൊണ്ട് 811 ൽ പരം മഹത്തായ സൃഷ്ടികളാൽ ലോകത്തെ ഏറ്റവും മഹാനായ ചിത്രകാരനായി മാറുകയായിരുന്നു അദ്ദേഹം. ചിത്രകലയിലേക്കു തിരിയുന്നതിനു മുൻപ് കാലാവസ്തു വില്പനക്കാരനായും
,അദ്ധ്യാപകനായും, പാതിരിയായും ഒക്കെ  പ്രവർത്തിച്ച അദ്ദേഹം തന്റെ 28 മത്തെ വയസിലാണ് ചിത്രകലയിലേക്കു ആകൃഷ്ടനാകുന്നതും  ആദ്യത്തെ ചിത്രം വരയ്ക്കുന്നതും.

ഒരു ചിത്രകാരൻ ജന്മനാകലാകാരൻ  ആയിരിക്കണം എന്ന ഭൂരിപക്ഷ മതത്തിനെ വെറും വാക്കായി മാറ്റുകയും ഇച്ഛാശക്തിയും ആഗ്രഹവും ഉണ്ടെങ്കിൽ ലോകത്തിന്റെ നെറുകയിൽ എത്തിപ്പെടാൻ പ്രായമോ,കാലമോ ഒരു വിധത്തിലും ഒരു തടസമേ  അല്ല എന്ന് വെറും 9 വർഷങ്ങൾ കൊണ്ട് 811 ഓളം മഹത്തായ സൃഷ്ടികളിലൂടെ അദ്ദേഹം നമുക്ക് കാട്ടി  തരികയും ചെയ്തു ലോകപ്രശസ്ത സൃഷ്ടികൾ ആയ, പൊട്ടറ്റോ ഈറ്റെർസ്, പെയർ ഓഫ് ഷൂ
, സൺഫ്‌ളവേര്സ, സ്റ്റാറി നൈറ്റ് പോലുള്ളവ കലയുടെ ഉതാത്ത  മാതൃകയായി നില കൊള്ളുന്നു .

കലയുടെ ഉതാത്ത  മാതൃകയായി നില കൊള്ളുന്നു . വെളിച്ചത്തെയും സൂര്യനെയും സൂര്യകാന്തി പൂക്കളെയും പ്രണയിച്ച ആ മഹാനായ കലാകാരൻ ഇടയ്ക്കു സ്വയംവരിച്ച  വഴിവിട്ട ജീവിത ശൈലികളാലും ,വിഭ്രാന്തിയാലുംതന്റെ പ്രതിഭയുടെ സുവർണ കാലഘട്ടത്തിൽ തന്നെ മരണത്തിന്റെ ഇരുളിലേക്ക് നടന്നു കയറുമ്പോൾ വെറും 37 വയസ്സായിരുന്നു  പ്രായം. വെറും ഒൻപതു വർഷങ്ങൾ മാത്രം ചിത്രകാരനായി ജീവിച്ച ആ  മഹാപ്രതിഭയുടെ തൂലിക തുമ്പിലെ ചായകൂട്ടുകളാൽ സൃഷ്ടിക്കപ്പെട്ട സൃഷ്ടികൾ ഓരോന്നിനും 100 മില്യൺ ഡോളറിൽ കൂടുതൽ ആണ് വില കല്പിക്ക പെടുന്നത് മൈക്കിൾ ആഞ്ജലോയ്ക്കും ,ഡാവിഞ്ചി ക്കും ശേഷം ഏറ്റവും പ്രശസ്തനായ വാൻഗോഗ്, ഇമ്പ്രെഷനിസം എന്ന ശൈലിയിലൂടെ ചിത്രകലയുടെ പുതിയ പാത വെട്ടിത്തുറക്കുക ആയിരുന്നു… ഇന്ന് ലോകം മുഴുവനും പല ചിത്രകാരന്മാരും ഇമ്പ്രെഷനിസം പിൻതുടരുമ്പോൾ അവയിലൂടെ വാൻഗോഗ് സ്മരിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.

ഫ്രാൻസിലെ ഒയേഴ്സ് സർ ഒയ്‌സിൽ സൂര്യകാന്തി പൂക്കളാൽ മൂടപ്പെട്ട
ശ്മശാനത്തിൽ അന്ത്യാവിശ്രമം കൊള്ളുന്നു ആ മഹാനായ ചിത്രകാരൻ ..
ആയിരം വർണങ്ങൾ അലിഞ്ഞുചേർന്ന ആ മണ്ണിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ അർപ്പിക്കാം ഒരു കുഞ്ഞു സൂര്യകാന്തി പൂവിനെ.

27983442_1443060189155158_5533228708429286652_o.jpg
Author:- Abhilash G Devan

Advertisements